കുന്ദമംഗലം: പഞ്ചായത്ത് യൂത്ത് ലീഗ് കമ്മറ്റി പന്തീർപാടത്തേകാർത്തിയാനിയമ്മക്ക് നിർമ്മിച്ചു നൽകുന്ന ബൈത്തുറഹ്മയുടെ ഫണ്ട് ശേഖരണാർത്ഥവും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കുള്ള പഠന സഹായത്തിനും ഈ മാസം 18 ന് സംഘടിപ്പിക്കുന്ന ബിരിയാണി ചലഞ്ചിലേക്ക് മുസ്ലീം ലീഗ് കുന്ദമംഗലം പഞ്ചായത്ത് കമ്മറ്റി സ്വരൂപിച്ച ഫണ്ട് പ്രസിഡണ്ട് അരിയിൽ മൊയ്തീൻ ഹാജി പി.കെ.ബഷീർ എം.എൽ.എയെ ഏൽപ്പിച്ചു.പഞ്ചായത്ത് മുസ്ലീം ലീഗ് നേതാക്കളായ സി.അബ്ദുൽ ഗഫൂർ, കെ.മൊയ്തീൻ, ഒ.സലീം, ഇ.കെ.ഹംസ ഹാജി, ഹബീബ് കാരന്തൂർ ,എൻ.എം യൂസുഫ്, സി.പി.ശിഹാബ്, ഐ.മുഹമ്മദ് കോയ, വി.പി.സലീം, ശിഹാബ് റഹ്മാൻ, യൂത്ത് ലീഗ് നേതാക്കളായ സിദ്ധീഖ് തെക്കയിൽ, കെ.കെ.ഷമീൽ, എം.വി.ബൈജു തുടങ്ങിയവർ സന്നിഹിതരായി