കോഴിക്കോട്:കോവിഡ് നിയന്ത്രണത്തിന് TPR അടിസ്ഥാനത്തിൽ ABCD കാറ്റഗറി തീരുമാനിച്ച അശാസ്ത്രീയമായ കടകൾ അടുപ്പിക്കുന്ന നടപടി ഒഴിവാക്കുക.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മുഴുവൻ സ്ഥാപനങ്ങളും എല്ലാദിവസവും പ്രവർത്തിക്കാൻ അനുവദിക്കുക.
ഹോട്ടലുകളിൽ ഇരുത്തി ഭക്ഷണം നൽകാൻ അനുവദിക്കുക. ഓൺലൈൻ കുത്തക കമ്പനികൾ അവശ്യസാധനങ്ങൾ വിൽപ്പന നടത്താനുള്ള ഉത്തരവിനെ മറവിൽ എല്ലാത്തരം ഉൽപ്പന്നങ്ങളും യാതൊരുവിധ മാനദണ്ഡങ്ങളും പാലിക്കാതെ വ്യാപാരം നടത്തുന്നത് നിയന്ത്രിക്കുക.
എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാനമൊട്ടുക്കും എല്ലാ തരം വ്യാപാര സ്ഥാപനങ്ങളും 6/7/2021 ചൊവ്വാഴ്ച അടച്ചിട്ട് പണിമുടക്കുന്നു.
സംസ്ഥാനമൊട്ടാകെ 25000 കേന്ദ്രങ്ങളിൽ നടക്കുന്ന നിരാഹാര ധർണാ സമരത്തിന്റെ ഭാഗമായി കുന്നമംഗലം പഞ്ചായത്ത് ഓഫീസ് പരിസരത്ത് വെച്ച് എല്ലാവിധ കോവിഡ് മാനദണ്ഡങ്ങളും പാലിച്ച് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്നേ ദിവസം രാവിലെ 10 മണി മുതൽ വൈകുന്നേരം 5 അവരെ നിരാഹാര ധർണാ സമരം നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.