കുന്ദമംഗലം: കേരളത്തിൽ അറബി ഭാഷയുടെ വളർച്ചക്കും പുരോഗതിക്കും നിസ്തുല്യ സംഭാവനകളർപ്പിച്ച കേരള അറബിക് ടീച്ചേർസ് ഫെഡറേഷൻ സാമൂഹിക പ്രതിബദ്ധത കാത്തു സൂക്ഷിക്കുന്ന അധ്യാപക സംഘടനയാണെന്ന് നെജീബ് കാന്തപുരം .എം.എൽ.എ അഭിപ്രായപ്പെട്ടു.കെ.എ.ടി.എഫ് കുന്ദമംഗലം ഉപജില്ല ഓൺലൈൻ മെമ്പർഷിപ്പ് കാമ്പയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന കൗൺസിലർ ജാഫർ കിഴക്കോത്ത് അധ്യക്ഷനായി. താമരശ്ശേരി വിദ്യഭ്യാസ ജില്ല ട്രഷറർ കെ.ടി.മുജീബുദ്ദീൻ, ഉപ ജില്ല ജനറൽ സെക്രട്ടറി എ.സി.അഷ്റഫ്, വിദ്യാഭ്യാസ ജില്ല വൈസ് പ്രസിഡണ്ട് ആരിഫ് പാലത്ത് എന്നിവർ സംബന്ധിച്ചു.