കുന്ദമംഗലം: ക്യാൻസർ ചികിത്സയിൽ കഴിയുന്ന യുവതി കുന്ദമംഗലം ഗ്രാമ പഞ്ചായത്തിൻ്റെ കീഴിൽ കുന്ദമംഗലം ഹൈസ്ക്കൂളിലെ ടെസ്റ്റിംഗ് കേന്ദ്രത്തിൽ എത്തി പരിശോധന നടത്തിയപ്പോൾ +ve യാതൊരു രോഗലക്ഷണവും കാണാത്തതിനാൽ കാരന്തൂരിലെ മർക്കസിനടുത്തുള്ള സ്വകാര്യ ലാബിൽ പരിശോധന നടത്തിയപ്പോൾ -ve ഉം ഇന്ന് രാവിലെ മെഡിക്കൽ കോളേജിൽ കീമോചെയ്യുന്നതിന് തിയ്യതി ലഭിച്ചപ്പോയായിരുന്നു പരിശോധന നടത്തിയത്. ഒരേ ആൻ്റിജൻ ടെസ്റ്റ് രണ്ട് സ്ഥലത്ത് നടത്തിയ വിവരവും രണ്ടിലെ വൈരുദ്ധ്യവും കുന്ദമംഗലം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തി ചൂണ്ടി കാട്ടിയപ്പോൾ അങ്ങനേയാകാൻ വഴിയില്ലെന്നും ആർ.ടി.പി.സി.ആർ ടെസ്റ്റ് കൂടി നടത്തണമെന്നും ഇവിടെ ഇന്ന് സൗകര്യമില്ലെന്നും അറിയിച്ചു.അതനുസരിച്ച് മർക്കസിനടുത്തെ സ്വകാര്യ ലാബിൽ ടെസ്റ്റ് നടത്തിയപ്പോൾ ഫലം നെഗറ്റീവ് ഇതിനേ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കീമോചികിൽസയിൽ പങ്കെടുക്കുകയും ചെയ്തു.ഇതിനിടെ കോറോണ സെല്ലിൽ നിന്നും ഫോണിലേക്ക് മേസേജും വന്നു.ഇവരുമായി കോൺടാക്ട് ഉള്ളവരും വീട്ടിലുള്ളവരും കോറൻ്റയിനിൽ കഴിയണമെന്ന്.വിവരം അവരോട് പറഞ്ഞിട്ടും കോറൻ്റയിനിൽ കഴിയാനാ നിർദേശം നൽകിയത്.ഇതിനിടെ വാർഡ് 20 ലെ മെമ്പറുടെ ഫോണും പി.എച്ച്സിയുടെത് തെറ്റില്ല ആശുപത്രിയുടെ ത് തെറ്റാറുണ്ടെന്ന്. ആൻ്റി ജൻ ടെസ്റ്റിന് 300 ഉംRTPCRടെസ്റ്റിന് 500 ഉം കൊടുക്കുകയും ചെയ്തു. കാരന്തൂർ ചെറ്റുകുഴിയിൽ നഫീസ (57)ക്കാണ് ഈ യാസം നേരിട്ടത്. പ്രയമായഭർത്താവ് മക്കളും കുടുംബവും ഒന്നിച്ച് ഒരു വീട്ടിലാണ് കഴിയുന്നത്. കുന്ദമംഗലം പി.എച്ച്സിയിലെ ഗുരുതരമായ വീഴ്ച മനസ്സിലാക്കി തുടർ നടപടികൾ കൈകൊള്ളണമെന്നും നാഥനില്ലാത്ത അവസ്ഥക്ക് പരിഹാരം ഉണ്ടാകണമെന്നും നാട്ടുകാരും ആവശ്യപെടുന്നു.