കുന്ദമംഗലം:വരട്ടിയാക്ക് – പെരിങ്ങൊളം റോഡ് നാല് വർഷത്തോളമായി സമയബന്ധിതമായി പ്രവൃത്തി നടത്താത്തതിനാൽ പ്രദേശത്തെ ജനങ്ങൾ ദുരിതം അനുഭവിച്ചുകൊണ്ടിരിക്കുകയാണു. അധികാരികളുടെ അലംഭാവം കാരണം നീണ്ടു പോയ ഈ റോഡ് പ്രവൃത്തി ,ഈ കടന്നു വന്ന മഴക്കാലത്ത് ജനങ്ങളുടെ ദുരിതം വർദ്ധിപ്പിക്കും എന്നതിനാൽ ഉടനടി അധികാരികൾ ഈ വിഷയത്തിൽ ഇടപെടണമെന്ന് ,റോഡിലെ വെള്ളക്കെട്ടിൽ വാഴ നട്ട് പ്രതിഷേധിച്ചു കൊണ്ടുള്ള ചാത്തങ്കാവ് ശാഖ യൂത്ത് ലീഗ് നടത്തിയ പരിപാടി ഉദ്ഘാടനം നടത്തിയ പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് ഐ.മുഹമ്മദ് കോയ പറഞ്ഞു. അസ്കർ ,സനൂഫ് ചാത്തങ്കാവ് ,സിദ്ദീഖ് ,ജാസിർ ടി.കെ ,ഫാസിൽ ,മുഹമ്മദ് നാജി ,ഇസ്മായിൽ ,അബദുജാൻ മുഹമ്മദ് അലി ,ദിൽ നവാസ് എന്നിവർ സംസാരിച്ചു.