മാവൂർ: ഗ്രാസിമിൻ്റ ഒഴിഞ്ഞ് കിടക്കുന്ന ഏകർ കണക്കിന് ഭൂമിയിൽ സംസ്ഥാന ഗവൺമെൻ്റി പുതിയ ബഡ്ജറ്റിൽ പോലും തൊഴിലാധിഷ്ടിതമായ വ്യാവസായ സംരഭങ്ങളാ ഗവൺമെൻ്റ് ഐ.ടി പാർക്ക് പൊലുള്ള ടെക്കനോ സംരഭങ്ങളോ ആരംഭിക്കാൻ ഒരു പ്രഖ്യാപനമോ ഏതങ്കിലും തരത്തിലുള്ള തുക വകയിരുത്താനോ ധന കാര്യ മന്ത്രി താൽപര്യം കാണിക്കാതെ പോയത് അങ്ങേയറ്റം പ്രതിഷേധാർഹമാണന്ന് ഡി.സി.സി ജന.സെക്രട്ടറി അബ്ദുറഹിമാൻ ഇടക്കുനി കുറ്റപ്പെടുത്തി
എം.എൽ.എ പി.ടി എ റഹിം കഴിഞ്ഞ തിരഞ്ഞടുപ്പിൽ നാടു നി ളെ പ്രസംഗിച്ചത് കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ തനിക്ക് നടക്കാതെ പോയ കാര്യം വീണ്ടും എം.എൽ എ ആയാൻ ഏറ്റവും ആദ്യം മാവൂർ ഗ്രാസിമിൻ്റ ഒഴിഞ്ഞ് കിടക്കുന്ന സ്ഥലത്ത് വ്യാവസായ സംരഭം ആരംഭിക്കുമെന്നായിരുന്നു
വീണ്ടും എം.എൽ എ ആയിട്ടും മന്ത്രി ആയില്ലങ്കിലുംഅധികാരം തിരിച്ചുകിട്ടിയിട്ടും ബഡ്ജറ്റിൽ ഒരു പദ്ദതി പ്രഖ്യാപിക്കാൻ കഴിയാതെ പോയത് വലിയ പരാജയമാണ്
പ്രോട്ടേം സ്പീക്കറായ കാലഘട്ടത്തിലാണ് ധനമന്ത്രി ബഡ്ജറ്റ് എഴുതാൻ തുടങ്ങിയത് ആസ്വാധീനമെങ്കിലും ചെലുത്തി ഒരു പ്രഖ്യാപനമെങ്കിലും നടത്താൻ എം.എൽ എ താൽ പര്യം കാണിക്കണമായിരുന്നു
പത്ത് വർഷം എം.എൽ എ ആയിട്ടും അവിടെ ഒരു പദ്ധതിയുടെ മാർഗ്ഗരേഖ ഉണ്ടാക്കാൻ നാളിതുവരെ പി.ടി.എ റഹിമിന് സാധിച്ചിട്ടില്ലന്ന് അബ്ദുറഹിമാൻ ഇടക്കുനി ആരോപിച്ചു