കുന്ദമംഗലം: ഇക്കയിഞ്ഞ ദിവസം മെഡിക്കൽ കോളേജ് മേഖലാ അസി: പോലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ കുന്ദമംഗലം മഹല്ല് സുന്നി മസ്ജിദിൻ്റെ ഗെയിറ്റിൻ്റെ പൂട്ട് പൊളിക്കുകയും കോമ്പൗണ്ടിൽ കയറി പള്ളിയിലെ ഇമാമിനെയും മുഅദിനോടും ഭീഷണി സ്വരത്തിൽ പള്ളി പൂട്ടി താക്കോൽ ആവശ്യപെട്ട പോലീസ് നടപടിയിലും ഇമാമാമിനെ കമ്മീഷണർ ഓഫീസിലേക്ക് വിളിച്ചു വരുത്തി ഭീഷണി പെടുത്തിയതിലും മഹല്ല് കമ്മറ്റി ഓൺലൈനായി യോഗം ചേർന്ന് പ്രതിഷേധിച്ചു. പോലീസിനൊപ്പം വിമത വിഭാഗം സൈനുദ്ധീൻ നിസാമിക്കൊപ്പം സംഘടിച്ചെത്തിയവർക്കെതിരെ നടപടി വേണമെന്നും യോഗം ആവശ്യപെട്ടു .പ്രസിഡണ്ട് എം.കെ.മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു.എം.പി. ആലിഹാജി, അരിയിൽ അലവി, എം.കെ.സഫീർ,ഐ.മുഹമ്മദ് കോയ, അബ്ദുൽ അസീസ്.പി.സൈതലവി പി.,അബ്ദുൽ സലാം എം.കെ, ഇമ്പിച്ചിക്കോയ എം.കെ ,മുഹമ്മദ് പി.തുടങ്ങിയവർ സംബന്ധിച്ചു.