കുന്ദമംഗലം ..
കൊടകര കള്ളപ്പണ കേസിൽ BJP യെ രക്ഷപ്പെടുത്തുന്നതിന് പിണറായി സർക്കാർ ,കഴിഞ്ഞ തിരഞ്ഞെടുപ്പിലെ സഹായത്തിന് പ്രത്യുപകാരം ചെയ്യുകയാണെന്നും , ആ ഒത്തുകളിയുടെ തുടർച്ചയാണ് ഈ കേസിൽ നടക്കുന്നതെന്നും സംസ്ഥാന യൂത്ത് ലീഗ് സിക്രട്ടറി ആഷിഖ് ചെലവുർ പറഞ്ഞു. സുരേന്ദ്രനെതിരെയുള്ള കുഴൽപണ കേസിൽ സർക്കാർ അലംഭാവം വെടിയണമെന്ന ആവശ്യവുമായി കുന്ദമംഗലം ശാഖ യൂത്ത് ലീഗ് നടത്തിയ തെരുവ് സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരിപാടിയിൽ അമീൻ എം.കെ.അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദലി എം.പി ,എം.വി.ബൈജു ,ഐ.മുഹമ്മദ് കോയ ,യൂസുഫ് എൻ.എം ,യാസീൻ കെ. ,നിസാർ കെ ,ഷെഫീദ് ,റഹ്മത്തുള്ള ,മുജീബ് ,സൽമാൻ ,ജിസാർ എന്നിവർ പ്രസംഗിച്ചു.