കുന്ദമംഗലം: കേരള സർക്കാറിന്റെ 2021-22 വർഷത്തെ ബജറ്റിന്റെ കവർചിത്രം വരച്ച മുക്കം സ്വദേശിയായ ഇർഷാദിനെ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് ആദരിച്ചു
രാജീവ് ഗാന്ധി സേവാഘർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലൂളി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് മുംതാസ് ഹമീദ് അധ്യക്ഷത വഹിച്ചു. കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽകുന്നുമ്മൽ, പെരുവയൽ പഞ്ചായത്ത് പ്രസിഡണ്ട് സുഹറാബി, കുന്ദമംഗലം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി. അനിൽകുമാർ, ജില്ല പഞ്ചായത്ത് അംഗങ്ങളായ എം ധനീഷ് ലാൽ, സുധ കമ്പളത്ത്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അരിയിൽ അലവി, വാർഡ് മെമ്പർ പി. കൗലത്ത്, ഇർഷാദ് എന്നിവർ സംസാരിച്ചു. ആരോഗ്യ വിദ്യഭ്യാസ ചെയർമാൻ ഷിയോ ലാൽ സ്വാഗതവും ബ്ലോക്ക് ഡവലപ്പ്മെൻ്റ് ഓഫീസർ ഡോക്ടർ പ്രിയ നന്ദിയും പറഞ്ഞു.
ചിത്രകലയിൽ ബിഎഫ്എ ബിരുദധധാരിയായ ഇർഷാദ് മുക്കം ഗോതമ്പറോഡ് സ്വദേശിയും
കേരള സർക്കാരിന്റെ വജ്രജൂബിലീ ഫെല്ലോഷിപ്പ് കുന്നമംഗലം മേഖലാ കൺവീനറും ആണ്. നിരവധി ചിത്ര പ്രദർശനങ്ങൾ നടത്തിയിട്ടുണ്ട്.