ചാത്തമംഗലം:NIT ആസ്ഥാനമായ സ്കോർ ഫൗണ്ടേഷൻ്റെ ജീവകാരുണ്യ സംരംഭമായ സ്കോർഹെൽപ്പ്ലൈൻ വാട്ട്സപ്പ്കൂട്ടായ്മ കുന്നമംഗലം ഗ്രമപഞ്ചായത്ത് കമ്മ്യൂണിറ്റികിച്ചണിലേക്ക് അരിയും പലവഞ്ചനങ്ങളും പാഞ്ചാത്ത് ഓഫീസിൽ വെച്ച് സ്കോർ PRO ശുക്കൂർ കോണിക്കൽ പഞ്ചായത്ത് പ്രസിഡൻ്റ് ലിജിപുൽകുന്നുമ്മലിന് കൈമാറി.സ്കോർ ഡയരക്ടർമാരായ സുബൈർ കോണിക്കൽ,തൻവീർ കുന്നമംഗലം ഗ്രമപഞ്ചായത്ത് സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻമാരായ ചന്ദ്രൻ തിരുവലത്ത്,പ്രീതി യു.സി,ശബ്ന റഷീദ്,ഗ്രമപഞ്ചായത്ത് മെമ്പർമാരായ കെകെസി നൗഷാദ്,പി.കൗലത്ത്,ഷമീറ അരീപ്പുറത്ത്,സജിത ഷാജി, യൂണിറ്റി സർവ്വീസ് മൂവ്മെൻ്റ് വളണ്ടിയർമാർ എന്നിവർ സംബദ്ധിച്ചു.