കുന്ദമംഗലം: ചൂലാം വയൽ മാക്കൂട്ടം എ എം യു പി സ്കൂൾ കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിന് പൾസ് ഓക്സിമീറ്റർ, സാനിറ്റൈസർ, മാസ്ക്, പി പി ഇ കിറ്റ് എന്നിവ അടങ്ങിയ കോവിഡ് പ്രതിരോധ ഉപകരണങ്ങൾ നൽകി. കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ പി അബ്ദുസലീമിൽ നിന്ന് ഡോക്ടർ സിബി, ഡോക്ടർ ആയിഷ എന്നിവർ ഏറ്റ് വാങ്ങി. പി ടി എ പ്രസിഡണ്ട് വി പി സലീം അദ്ധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർ കെ കെ സി നൗഷാദ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സജിത്ത്, രജിത്ത്, ശോഭിതസിസ്റ്റർ, പി ടി എ വൈസ് പ്രസിഡണ്ട് അഷ്റഫ് മണ്ണത്ത്, കെ എം ഗിരീഷ്, ടി കബീർ, ജമാൽ മാസ്റ്റർ, സനീഫ തുടങ്ങിയവർ സംബന്ധിച്ചു.