മാസപ്പിറവി ദൃശ്യമാവാത്തതിനാൽ സംസ്ഥാനത്ത് ചെറിയ പെരുന്നാൾ വ്യാഴാഴ്ച്ചയായിരിക്കുമെന്ന് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളടക്കമുള്ള വിവിധ ഖാസിമാർ അറിയിച്ചു.കോവിഡ് സാഹചര്യത്തില്‍ നമസ്കാരം വീടുകളില്‍ നടത്തണമെന്ന് ഖാസിമാര്‍. ഈദ് ഗാഹുകൾ പാടില്ല. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച്ച പാടില്ലെന്നും വിവിധ ഖാസിമാരും മത പണ്ഡിതരും നിർദേശം നൽകി.