കുന്ദമംഗലം : സ്റ്റേഷനറിക്കടകത്തിനശിച്ചു. ചെത്ത് ക്കടവ് പണിക്കരങ്ങാടിയിൽ പ്രവർത്തിക്കുന്ന പെട്ടിക്കട പൂർണ്ണമായും കത്തി നശിച്ചു. ഫയർ ഫോഴ്സ് എത്തിയാണ് തീയണച്ചത്.കടയിലെ സാധനങ്ങളും അഗ്നിക്കിരയായി.
പയിമ്പ്രപുറ്റു മണ്ണിൽത്താഴം ചട്ടിപ്പുര മണ്ണിൽ എം.കെ.വാസുവിന്റെ കടയാണ് കത്തിച്ചാമ്പലായത്. പുലിക്കാവിൽ ക്ഷേത്രത്തിന് സമീപത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ്കട പ്രവർത്തിച്ചിരുന്നത്. സ്റ്റേഷനറി സാധനങ്ങൾക്കു പുറമെ ചെറിയ തോതിൽ ചായക്കച്ചവടവും നടത്തിവരികയായിരുന്നു.
ഇതിന്റെ ഉപകരണങ്ങളും കത്തി നശിച്ചിട്ടുണ്ട്. ഇന്ന് പുലർച്ചെ തീ പടരുന്നത് കണ്ട നാട്ടുകാരാണ് ഫയർ ഫോഴ്സിനെ വിവരമറിയിച്ചത്.
ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കുന്ദമംഗലം പോലീസിൽ പരാതി നൽകി.