കുന്ദമംഗലം:കുന്ദമംഗലത്തെ ശിഹാബ് തങ്ങൾ ഫൌണ്ടേഷൻ പാലിയേറ്റീവ് പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനും ഊർജിതമാക്കുന്നതിനും.ശിഹാബ് തങ്ങൾ ഫൌണ്ടേഷൻ ഓഫീസിൽ ചേർന്നവർക്കിംഗ് കമ്മറ്റി യോഗം തീരുമാനിച്ചു.
ശിഹാബ് തങ്ങൾ ഫൗണ്ടേഷൻ കുന്ദമംഗലം പഞ്ചായത്ത് കേന്ദ്രീകരിച്ച് നടത്തി വരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ കമ്മറ്റി വിലയിരുത്തി. പരിശുദ്ധ റംസാൻ മാസത്തിൽ ഫണ്ട് സമാഹരിക്കും. പ്രസിഡന്റ് യു.സി.രാമൻ അദ്ധ്യക്ഷത വഹിച്ചു. ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾക്കും പൂക്കോയ തങ്ങൾ പാലിയേറ്റീവ് പ്രവർത്തനത്തിനും വേണ്ടി ഗ്ലോബൽ KMCC കുന്ദമംഗലം പഞ്ചായത്ത് കമ്മറ്റി ഒരു വാഹനം നൽകാമെന്ന് യോഗത്തിൽ അറിയിച്ചു.
സ്വന്തമായി വാഹനം വരുന്നതോടെ
ആയ്ചയിലെ ഹോം കെയർ കൂടുതൽ ദിനങ്ങളിൽ നടത്താൻ സാധിക്കുമെന്ന് യോഗം വിലയിരുത്തി. മരുന്ന്, ഭക്ഷണം എന്നിവ നൽകുന്നതിന് പ്രതിമാസ വരിസംഖ്യ സ്വരൂപിക്കാനും കോവിഡ് വ്യാപനം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കൂടുതൽ കരുതലോടെ വളണ്ടിയർ സേവനം സജീവ മാക്കുവാനും തീരുമാനിച്ചു.ജന:സെക്രട്ടറി ഒ. ഉസ്സയിൻ സ്വാഗതം പറഞ്ഞു. ട്രഷറർ അരിയിൽ മൊയ്തീൻ ഹാജി,ഐ. മുഹമ്മദ് കോയ,ഹബീബ് കാരന്തൂർ.എൻ.എം യൂസഫ്.കെ.കെ.സി നൗഷാദ്,എൻ , സദക്കത്തുള്ള,ഷമീർ മുറിയനാൽ,പി. കൗലത്ത്, ഫാത്തിമ ജസ്ലി.എന്നിവർ സംസാരിച്ചു.