കുന്ദമംഗലം: ജീവകാരുണ്യ പ്രവർത്തന രംഗത്തെ നിറസാന്നിദ്ധ്യമായ പാലക്കൽ ഗ്രൂപ്പ് 1500 കുടുംബത്തിന് റംസാൻ കിറ്റ് വിതരണം ചെയ്തു നാളെ സമാന രീതിയിൽ വിഷു കിറ്റുവും വിതരണം ചെയ്യും ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ലിജി പുൽക്കുന്നുമ്മൽ വിതരണോദ്ഘാടനം നിർവ്വഹിച്ചു.മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ലീന വാസുദേവൻ അധ്യക്ഷത വഹിച്ചു.പാലക്കൽ ഗ്രൂപ്പ് ചെയർമാൻ പാലക്കൽ അബൂബക്കർ, ഒ.ഉസ്സയിൻ,കായക്കൽ അശ്റഫ് ,തെഞ്ചേരി വേലായുധൻ, ഹബീബ്കാരന്തൂർ സംബന്ധിച്ചു പ്രളയംകോ വിഡ് കാലത്ത് പ്രത്യാക സഹായങ്ങൾ എത്തിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചു പാലക്കൽ ഗ്രൂപ്പ് വർഷങ്ങളായി റമസാൻ, ഓണം’ വിഷു, ബക്രീദ്, ക്രിസ്തുമസ്സ് തുടങ്ങിയ ആഘോഷവേളയിലും മുടങ്ങാതേ കിറ്റുകൾ വിതരണം ചെയ്തു വരുന്നത് ശ്രദ്ധേയമാണ് മരുന്നിനും വിവിധ രോഗങ്ങൾമൂലം കഷ്ടത അനുഭവിക്കുന്നവർക്കും പാലക്കൽ ഗ്രൂപ്പ് എന്നും ഒരു തണലാണ് .വീടില്ലാത്തവർക്ക് വീടും മെഡിക്കൽ കോളേജ് കാൻസർ വാർഡിലെ രോഗികൾക്ക് ദിവസവും സൗജന്യമായി ഭക്ഷണമെത്തിക്കുന്നതും ശ്രദ്ധേയമാണ് നാട്ടുകാരുടെയും പാവപെട്ടവരുടെയും “ഇക്കായി ” എന്നാണ് പാലക്കൽ അബൂബക്കർ അറിയപടുന്നത്