കുന്ദമംഗലം: സി പി ഐ എം കുന്മംഗലം ഏരിയാ കമ്മിറ്റി മുൻ അംഗവും കേരള ആർട്ടിസാൻസ് യൂണിയൻ സി ഐ ടി യു മുൻ ജില്ലാ സെക്രട്ടറിയും പ്രസിഡൻ്റുമായ വെള്ളിപറമ്പ് പുല്ലീക്കര പി ബാലക്കുറുപ്പ് ( 72) നിര്യാതനായി. മാവൂർ സർവീസ് സഹകരണ ബാങ്ക് റിട്ട: സെക്രട്ടറിയാണ്. ദീർഘകാലം പെരുവയൽ ലോക്കൽ സെക്രട്ടറിയായിരുന്നു. കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂന്നിയൻ സി ഐ ടി യു ജില്ലാ മുൻ സെക്രട്ടറി, സി ഐ ടി യു കുന്നമംഗലം ഏരിയാ മുൻ സെക്രട്ടറി, സഹകരണ എ പ്ലോയീസ് സൊസൈറ്റി മുൻ പ്രസിഡൻ്റ്, കാരന്തൂർ സർവീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു . സംസ്ക്കാരം ബുധനാഴ്ച രാവിലെ പത്തിന് വീട്ട് വളപ്പിൽ . ഭാര്യ: വിജയലക്ഷ്മി (റിട്ട: എൽഐസി). മക്കൾ : ബി അരുൺ ( എ ഡബ്ല്യൂഎച്ച് കുറ്റിക്കാട്ടൂർ), ബി വരുൺ ( ജി വി എച്ച് എസ് എസ് , മക്കരപറമ്പ്) , ബി ധന്യ ( വഡോദര, ഗുജറാത്ത്) . മരുമക്കൾ: ഹാഷിം ( വഡോദര, ഗുജറാത്ത്), ഐശ്വര്യ, രശ്മി. സഹോദരങ്ങൾ: ദാമോദരക്കുറുപ്പ് , നാരായണി അമ്മ, സരോജിനി അമ്മ, പരേതയായ നാണി അമ്മ.