പന്തീര്‍പാടം:
സംസ്ഥാനത്തെ ഏറ്റവും മികച്ച ക്ലബ്ബിനുള്ള മനോരമ ന്യൂസ്
പുരസ്കാരം നേടിയ പാറ്റേണ്‍ കാരന്തൂര്‍ ക്ലബ്ബിനെയും ചീഫ് കോച്ച് സി. യൂസഫിനെയും പന്തീര്‍പാടത്ത് വെച്ച് നടന്ന ചടങ്ങില്‍ വേദി പന്തീര്‍പാടം ആദരിച്ചു.
കൂടാതെ ചടങ്ങില്‍ വെച്ച് ഉന്നത വിജയം നേടിയ പ്രതിഭകളെയും, ക്ലബ് ഭാരവാഹി കൂടിയായ വെറ്ററൻസ് താരം കെ.കെ. നാസറിനെയും ആദരിക്കുകയുണ്ടായി.
ഇതോടനുബന്ധിച്ച് പന്തീര്‍പാടത്തെ പഴയകാല വേദിയുടെ ഫുട്ബോള്‍ താരങ്ങളുടെ
വെറ്ററന്‍സ് ഫുട്ബോള്‍ മത്സരവും നടത്തി.
വെറ്ററന്‍സ് ഫുട്ബോള്‍ മത്സരത്തിൽ എസ്സാർ പെട്രോളിയം കാരന്തുർ ജേതാക്കളായി.
വാർഷികാഘോഷങ്ങളുടെ വെറ്ററൻസ് വോളീബോൾ മത്സരവും, പ്രാദേശിക ഷട്ടില്‍ ബാഡ്മിന്റൺ ടൂർണമെന്റും പീന്നീട് നടക്കുന്നതാണ്.
സർവീസസ് താരവും മുൻ എം ഇ ജി കോച്ചുമായിരുന്ന
സുരേന്ദ്രൻ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.
വേദി പന്തീര്‍പാടം ജനറൽ സെക്രട്ടറി അസ്സയിന്‍ പന്തീര്‍പാടം അദ്ധ്യക്ഷനായിരുന്നു.
ജില്ലാ വോളീബോൾ അസോസിയേഷൻ ട്രഷറര്‍ ബാപ്പു ഹാജി,
ഖാലിദ് കിളിമുണ്ട, പഞ്ചായത്ത് മെമ്പർമാരായ നജീബ് പാലക്കൽ, കെ കെ സി നൗഷാദ്.
എ.മൂസ ഹാജി, യൂസഫ് സി. ശശി മാസ്റ്റർ, ഹസ്സൻ ഹാജി, പാലക്കൽ മൊയ്തീൻ, മൂസക്കോയ പരപ്പില്‍, കാദർ പച്ചോലക്കൽ, സിറാജ് കെ കെ, മുഹമ്മദ് സലീം, അബ്ദുൽ സത്താർ പി, അബ്ദുൽ സലിം ഒ., അബ്ദുൽ ഗഫൂർ എം. കെ. തുടങ്ങിയവർ സംസാരിച്ചു.
സലിം ഒ. സ്വാഗതവും അൻവർ അരീക്കാടത് നന്ദിയും പറഞ്ഞു.
×××