കുന്ദമംഗലം: പത്ത് വർഷക്കാലം MLA ആയിട്ടും ഒരു പദ്ധതി പോലും കുന്ദമംഗലത്തിന് വേണ്ടി കൊണ്ടുവരാൻ നിലവിലെ MLA ക്ക് സാധിച്ചില്ലെന്ന് എൻ.ഡി.എ.സ്ഥാനാർത്ഥി വി.കെ.സജീവൻ പറഞ്ഞു. കാരന്തൂർ ഹോട്ടൽ അ ജ് വയിൽ പ്രാദേശിക പത്രലേഖകരുമായി സംഘടിപ്പിച്ച മുഖാമുഖത്തിൽ സംസാരിക്കുകയായിരുന്നു സജീവൻ തിരഞ്ഞെടുക്കപ്പെടുന്ന പക്ഷം മാവൂരിലെ ഗ്രാസിം ഭൂമിയിൽ പരിസ്തിഥിക്ക് കോട്ടം തട്ടാത്തതും യുവാക്കൾ അടക്കമുള്ളവർക്ക് ജോലി സാധ്യതയുള്ള വ്യവസായ പാക്കേജ് കൊണ്ടുവരുമെന്നും കുന്ദമംഗലത്തെ ടെക്നിക്കൽ എജ്യുക്കേഷൻ സിറ്റിയാക്കി മാറ്റുന്നതിനാവശ്യമായ നടപടി സ്വീകരിക്കുമെന്നും പറഞ്ഞു കെ. നിത്യാനന്ദൻ അധ്യക്ഷത വഹിച്ചു. ബി.ജെ.പി.സ്റ്റേറ്റ് കമ്മറ്റി മെമ്പർ കെ.രജനീഷ് ബാബു, ജില്ലാ സിക്രട്ടറി ടി.ചക്രായുധൻ, പി.ഹരിദാസൻ സംബന്ധിച്ചു