‘കുന്ദമംഗലം കേരളത്തിൽ ഇടത് – വലത് മുന്നണികൾ ആർഎസ്എസ് നോടൊപ്പം ജനങ്ങളെ ധ്രുവീകരിക്കാൻ പരസ്പരം മത്സരിക്കുകയാണെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി പറഞ്ഞു. എസ്ഡിപിഐ കുന്നമംഗലം നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എൽഡിഎഫ് കൺവീനർ പ്രചരണം ആരംഭിച്ചത് ന്യൂനപക്ഷ തീവ്രവാദമാണ് കേരളത്തിന് അപകടം എന്നും പറഞ്ഞാണ്, ഇത് ആർഎസ്എസ് – സവർണ മനസ്സുകളെ പ്രീണിപെടുത്താൻ വേണ്ടിയാണ് എങ്കിൽ യുഡിഎഫ് ജാഥ ആരംഭിച്ചത് ശബരിമല സംരക്ഷണത്തിന് പ്രത്യേക നിയമം കൊണ്ട് വരും എന്ന് പറഞ്ഞതും സമാനമായി തന്നെ. എന്നാല്‍ യഥാർത്ഥത്തിൽ രാജ്യത്തെ ന്യുനപക്ഷ സമൂഹത്തെ ഏകപക്ഷീയമായി ആർഎസ്എസ് ഭീകരർ കൊന്നൊടുക്കുമ്പോൾ ഇവരൊക്കെ മൗനിയായി നിൽക്കുകയുമാണ് ജില്ലാ കമ്മറ്റി അംഗം പി.ടി അഹമ്മദ് തിരഞ്ഞെടുപ്പ് നയം വിശദീകരിച്ചു. നിയോജക മണ്ഡലം എസ്ഡിപിഐ സ്ഥാനാർഥി അബ്ദുൽ വാഹിദ് സദസ്സിനെ അഭിസംബോധന ചെയ്തു.ജില്ല മണ്ഡലം തിരഞ്ഞെടുപ്പ് കമ്മറ്റി നേതാക്കളായ ,ഷമീർ വെള്ളയിൽ, കബീർ കെ.കെ റഷീദ് പി.കാരന്തൂർ, അഹമ്മദ് മാസ്റ്റർ, റഷീദ് പി.പി, സമീർ ,സുബൈദ, റഹ്മത്ത് നെല്ലൂളി തുടങ്ങിയവർ സംസാരിച്ചു.