കുന്ദമംഗലം:വരാനിരിക്കുന്ന നിയമസഭാ തിരെഞ്ഞെടുപ്പിൽ അഴിമതി ഭരണത്തിനെതിരെയുള്ള വിധിയെഴുതായിരിക്കുമെന്ന് ഗ്ലോബൽ കെഎംസിസി കുന്നമംഗലം പഞ്ചായത്ത് ഭാരവാഹി യോഗം അഭിപ്രായപ്പെട്ടു.സ്വർണ്ണ കള്ളക്കടത്തുകാർക്ക് അടിയറ വെച്ച പിണറായി സർക്കാരിന്റെ നാളുകൾ എണ്ണപ്പെട്ടുവെന്നും വരും ദിനങ്ങൾ കേരളത്തിന്റെ സുവർണ്ണ കാലഘട്ടം ആയിരിക്കുമെന്നും കെ.കെ അഷ്റഫ് പന്തീർപ്പാടം പറഞ്ഞു.സ്വർണ്ണ കള്ളക്കടത്തുകാർക്ക് ഓശാന പാടുന്ന പി ടി എ റഹീമിനെ ഇത്തവണ ജനങ്ങൾ കൈവിടുമെന്നും ഐക്യ ജനാതിപത്യ മുന്നണിയുടെ പ്രവർത്തനങ്ങൾക്കായി മുഴുവൻ കെഎംസിസി പ്രവർത്തകരും മുന്നിട്ടിറങ്ങണമെന്നും യോഗം ആഹ്വാനം ചെയ്തു.സുൽഫിക്കർ കുന്നമംഗലം അധ്യക്ഷത വഹിച്ചു.കെ കെ റസാഖ്,ഹാഷിം പന്തീർപ്പാടം,ഫൈസി പന്തീർപ്പാടം,ഹാരിസ് കാരന്തൂർ,സിറാജ് പതിമംഗലം,റിൻഷാദ് കുന്നമംഗലം തുടങ്ങിയവർ പങ്കെടുത്തു.ഷമീർ മുറിയനാൽ സ്വാഗതവും, ഹാരിസ് പിലശേരി നന്ദിയും പറഞ്ഞു.