കുന്ദമംഗലം: ദേശീയപാത കാരന്തൂർ ഓവുങ്ങര മുതൽ മഹല്ല് ജുമാ മസ്ജിദ് അതിർത്ഥി വരെ നിർമ്മിച്ച ഡ്രൈനേജ്കം ഫുട്പാത്തിന് സ്ലാബ് ഇടൽ പൂർത്തീകരിച്ച് സഞ്ചാരയോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപെട്ടു.മലാപറമ്പ് മുതൽ കുന്ദമംഗലം സിന്ധുതിയേറ്റർ വരെ ദേശീയപാത റീടാറിംഗും ആവശ്യമുള്ള സ്ഥലങ്ങളിൽ ഡ്രൈനേജ്കം ഫുട്പാത്തും നാഥ് കൺസ്ട്രക്ഷൻ കമ്പനിയായിരുന്നു ഏറ്റെടുത്തിരുന്നത്.ഇതിൽ ഓവുങ്ങര ഭാഗത്ത് ചില ഭാഗങ്ങൾ ഒഴികെയാണ് മുകളിൽ സ്ലാബിട്ട് സഞ്ചാരയോഗ്യമാക്കിയത്.ഭാക്കിയുള്ള ഭാഗത്ത് കൂടി സ്ലാബ് ഇടണമെന്നതാണ് നാട്ടുകാരുടെ ആവശ്യം വാഹനങ്ങൾ അതിവേഗതയിൽ പോകുന്ന സമയത്ത് കാൽനടയാത്രക്കാർക്കും മദ്രസയിലേക്കും മറ്റും പോകുന്ന വിദ്യാർത്ഥികൾക്കും ഇത് ഏറെ ആശ്വാസമാകും