കുന്ദമംഗലം:മകൻ്റെ മർദ്ധനത്തെ കുറിച്ച് പോലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയ ഉമ്മയും മകളും പോലീസിൻ്റെ തന്ത്രപരമായ ഇടപെടലിൽ സഹോദരൻ പ്രായപൂർത്തിയാകാത്തസഹോദരിയെ ലൈഗിംകമായി പീഡിപ്പിച്ച വിവരം പുറത്ത് കൊണ്ട് വന്നു. ചാത്തമംഗലം ഗ്രാമ പഞ്ചായത്തിലെ ഉമ്മയും മകളുമാണ് 26 വയസ്സുള്ള യുവാവിനെതിരെ മർദ്ധനത്തിന് പരാതിയുമായി കുന്ദമംഗലം പോലീസിൽ എത്തിയത്.ഉമ്മയെ മാറ്റി നിറുത്തി കുട്ടിയോട് കാര്യങ്ങൾ ചോദിച്ചറിയുന്നതിനിടെയാണ് വീട്ടിൽ ഉമ്മയും മറ്റും ഇല്ലാത്ത സമയത്ത് തന്നെ ജേഷ്ടൻ ലൈഗിംകമായി പീഡിപ്പിച്ച വിവരം പറഞ്ഞത്. പ്രതിയെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.ഉമ്മക്ക് ഈ വിവരങ്ങൾ അറിയില്ലെന്നും പോലീസ് പറഞ്ഞു.