കുന്ദമംഗലം. ദേശീയപാത വികസനത്തിൻ്റെ പേരിൽ കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്ക് സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുക കടമുറികൾ ഒഴിഞ്ഞ് കൊടുക്കുന്നതിന് മുൻപേ നൽകാൻ തയ്യാറാവണമെന്ന് കേരള റീട്ടെയിൽ ഫൂട്ട് വേർ അസോസിയേഷൻ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ താമരശ്ശേരിയിൽ നടന്ന ദ്വിദിന നേതൃ ക്യാമ്പ് ആവിശ്യപ്പെട്ടു, സംസ്ഥാന കമ്മറ്റി അംഗം നഹീം ബാലുശ്ശേരി ഉദ്ഘാടനം ‘ ചെയ്തു. സുഹൈൽ ഗാൻ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സിക്രട്ടറി കെ ഹരികൃഷ്ണൻ, സാക്കിർമൂഴിക്കൽ, അഷറഫ് ബേപ്പൂർ, എം പി.റുൻഷാദ് അലി, മൊറയാസ് കളത്തിങ്ങൽ, സലാം കോവൂർ , കെ. വൈശാഖ് , അഷ്റഫ് മുക്കം, മുഹമ്മദ് കിങ്സ് എന്നിവർ വിവിധ സെക്ഷനുകൾക്ക് നേതൃത്വം നൽകി.