കുന്ദമംഗലം: സംസ്ഥാന ഭരണം കൊള്ളക്കാരുടെ പിടിയിയിലാണന്ന് ബി.ജെ.പി.സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ പറഞ്ഞു. കുന്ദമംഗലത്ത് നൽകിയ വിജയ യാത്രയുടെ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു സുരേന്ദ്രൻ കെ. നിത്യാനന്ദൻ അധ്യക്ഷത വഹിച്ചു. എം.ടി.രമേശ്, എസ്.സുരേഷ്, രേണുക, എ.എൻ രാധാകൃഷ്ണൻ ,കെ ജയപ്രകാശ്, ജോർജ് കുര്യൻ, ചേറ്റൂർ ബാലകൃഷ്ണൻ, കെ.പ്രകാശ് ബാബു, വി.കെ.സജീവൻ, ടി.പി.സുരേഷ്, ചക്രായുധൻ തുടങ്ങിയവർ സംസാരിച്ചു