കുന്ദമംഗലം: കാരന്തൂർ കോണോട്ട് ഭാഗത്ത് വെള്ളിയാഴ്ച രാത്രി മോഷണത്തിന് എത്തിയ യുവാവിനെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിച്ചു.കാരന്തൂർ ചേരിഞ്ചാൽ സ്വദേശിയായ വിഷ്ണു (22)നെയാണ് നാട്ടുകാർ പിടികൂടി സ്ഥലത്ത് എത്തിയകൺട്രോൾ റൂം പോലീസിന് കൈമാറിയത്. ഇയാളെ ചേവായൂർ സ്റ്റേഷനിലേക്ക് മാറ്റി. ചേരിഞ്ചാലിൽ കം പ്രസർ വാടകക്ക് നൽകുന്ന ഒരാളുടെ തൊഴിലാളിയാണ് വിഷ്ണു .രാത്രി 8-30 ഓടെ ഉടമയുടെ ആക്ടീവ സ്ക്കൂട്ടർ എടുത്ത് പുറത്ത് പോയ വിവരം മാത്രമേ അവർക്ക് അറിയു.വർഷങ്ങൾക്ക് മുമ്പ് അമ്മ അമ്മയെ ഹാമർ കൊണ്ട് തലക്കടിച്ച കേസിൽ പ്രതിയാണ് അച്ചൻ മരിച്ച ശേഷം അമ്മയെ മറ്റൊരാൾ വിവാഹം കഴിച്ചിരുന്നു.ഇയാൾ പണിസ്ഥലത്ത് തന്നെ വാടകക്ക് താമസിച്ചു വരികയായിരുന്നു. മോഷണതൊഴിൽ ഇതുവരെ അടുത്തൊന്നും ആർക്കും അറിയില്ല കോണോട്ട് വീടിൻ്റെ ടെറസിൻ്റെ മുകളിൽ നിന്നാണ് പിടികൂടിയത്