കുന്ദമംഗലം : ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് കേരളാ പോസ്റ്റൽ സർക്കിൾ 19ന് മഹാലോഗിൻ ഡേ സംഘടിപ്പിക്കുന്നു.
വെള്ളിയാഴ്ച രാവിലെ മുതൽ കുന്ദമംഗലം സബ്ബ് പോസ്റ്റ് ഓഫീസിലും, ബ്രാഞ്ച് പോസ്റ്റ് ഓഫീസുകളിലും സൗകര്യം ഒരുക്കിയിട്ടുണ്ട്.
ആധാർനമ്പർ , മൊബൈൽ ഫോൺ , നൂറ് രൂപ എന്നിവയുമായി വന്ന് അക്കൗണ്ട് സ്വന്തമാക്കാമെന്ന് അധികൃതർ അറിയിച്ചു.
ആധാറും , വിരലടയാളവും ഉപയോഗിച്ച് നിങ്ങളുടെ ഏത് ബാങ്കിലുള്ള അക്കൗണ്ടും കൈകാര്യം ചെയ്യാനുള്ള സൗകര്യം, സുകന്യ സമൃദ്ധി, ആർ .ഡി, അക്കൗണ്ടുകളിൽ വീട്ടിലിരുന്ന് പണം നിക്ഷേപിക്കൽ, മൊബൈൽ , ഡി.ടി.എച്ച് റീചാർജിംഗ് , വൈദ്യുതി ബിൽ അടയ്ക്കൽ തുടങ്ങിയ ഓൺലൈൻ പേയ്മെന്റ് സേവനങ്ങളും ഈ മൊബൈൽ ബാങ്കിങ്ങ് ആപ്പ് മുഖേന ലഭിക്കുന്നതാണ്.