കുന്ദമംഗലം : കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം ഇടത് മുന്നണി സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളെ വഞ്ചിക്കുകയായിരുന്നുവെന്ന് എം.എസ്.എഫ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് എ.പി അബ്ദുസമദ്.’ വീഴ്ച്ചകളുടെ വിദ്യാഭ്യാസ വകുപ്പ് പ്രതിരോധം തീര്‍ക്കുന്ന വിദ്യാര്‍ത്ഥിത്വം ‘ എന്ന പ്രമേയത്തില്‍ ഫെബ്രുവരി 26 ന് കോഴിക്കോട് വെച്ച് നടക്കുന്ന ‘ സ്റ്റുഡന്റ്സ് വാര് ‘ ന്റെ ഭാഗമായുള്ള സമര ചുമര് കുന്ദമംഗലം ഗാന്ധി സ്വകയറിന് സമീപം നിയോജകമണ്ഡലം തല ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.എം.എസ്.എഫ് ജില്ല വൈസ് പ്രസിഡന്റ് ഷാക്കിര്‍ പാറയില്‍, നിയോജകമണ്ഡലം മുസ്ലിം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് കെ.പി സൈഫുദ്ദീന് എന്നിവര്‍ സംസാരിച്ചു.നിയോജകമണ്ഡലം പ്രസിഡന്റ് അന്‍സാര്‍ പെരുവയല്‍ അദ്ധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി സി.എം മുഹാദ് സ്വാഗതവും ട്രഷറര്‍ ഉബൈദ് ജി.കെ നന്ദിയും പറഞ്ഞു.നിയോജകമണ്ഡലം ഭാരവാഹികളായ ഷിഹാദ് പൊന്നാരിമീത്തല്‍,അന്‍ഫാസ് കാരന്തൂര്‍, റജീബ് പാലക്കുറ്റി,അന്‍വര്‍ വി.ഇ കമ്മറ്റി അംഗങ്ങളായ അജാസ് പിലാശ്ശേരി, സിറാജ് ചൂലാംവയല്‍, സഹദ് പെരിങ്ങൊളം എന്നിവര്‍ നേതൃത്വം നല്കി.