കുന്ദമംഗലം.
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പുതുതായി തിരെഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുന്ദമംഗലം യൂണിറ്റ് സ്വീകരണം നൽകി..
പി. ടി. എ റഹീം എം.എൽ എ ഉദ്ഘാടനം ചെയ്തു . ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കുന്ദമംഗലത്ത് മുഴുവൻ സമയ ഡോക്റ്ററുടെ സേവനവും, മരുന്ന് ഷോപ്പും ആരംഭിക്കണമെന്നും, ഗ്രാമ പഞ്ചായത്ത് ഓഫിസിൽ വിവിധ ആവശ്യങ്ങൾക്ക് എത്തുന്ന പൊതു ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം ഉറപ്പാക്കണം തുടങ്ങി ഇരുപതംഗ ആവശ്യങ്ങൾ അടങ്ങിയ നിവേദനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽകുന്നുമ്മലിന് കെ വി വി ഇ എസ് ജില്ലാ സിക്രട്ടറി പി.കെ ബാപ്പു ഹാജി കൈമാറി, കെ.കെ ജൗഹർ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സിക്രട്ടറി .ടി മുഹമ്മദ് മുസ്തഫ,
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബാബു നെല്ലൂളി, ലിജി പുൽകുന്നുമ്മൽ, വി അനിൽകുമാർ, എം. ബാബുമോൻ, എം വിശ്വനാഥൻ നായർ, എൻ. വിനോദ് കുമാർ, കെ സുന്ദരൻ, എൻ.വി അഷ്റഫ് , കെ മഹിത എന്നിവർ സംസാരിച്ചു.