കുന്ദമംഗലം: രാജ്യത്തിൻ്റെ നട്ടെല്ലായ കർഷകരെ അവഗണിച്ച് ഒരു സർക്കാരിനും മുമ്പോട്ട് പോകാൻ കഴിയില്ലെന്ന് ജില്ലാ മുസ്ലീം ലീഗ് പ്രസിഡണ്ട് ഉമ്മർപാണ്ടികശാല പറഞ്ഞു. കുന്ദമംഗലത്ത് നിയോജക മണ്ഡലം യു.ഡി.എഫ് സംഘടിപ്പിച്ച ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പാണ്ടികശാല അഞ്ച് വർഷക്കാലം കേരളം ഭരിച്ചവർകട്ടുമുടിച്ച് സ്വയം സമ്പാദിച്ചതല്ലാതേ സംസ്ഥാനത്തിൻ്റെ വികസനത്തിനായി ഒരു പദ്ധതിയും കൊണ്ടു വന്നില്ലെന്നും അദേഹം പറഞ്ഞു പി.മൊയ്തീൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു നിജേഷ് അരവിന്ദ് മുഖ്യ പ്രഭാഷണം നടത്തി.കെ.മൂസ മൗലവി, യു.സി.രാമൻ, ഖാലിദ് കിളി മുണ്ട,വിനോദ് പടനിലം, എ.ടിബഷീർ ,എടക്കുനി അബ്ദുറഹിമാൻ ,കായക്കൽ അഷറഫ്, സി.പി.രമേശൻ, ദിനേശ് പെരുമണ്ണ, എന്നിവർ സംസാരിച്ചു