കുന്ദമംഗലം: ചട്ടപ്രകാരമല്ലാതേഗ്രാമപഞ്ചായത്തിൻ്റെ പ്രഥമ മീറ്റിംഗ് നിറുത്തിവെച്ച ഞെട്ടൽ മാറുംമുമ്പേ LDF കേന്ദ്രങ്ങളെ വീണ്ടും ഞെട്ടിച്ച് രണ്ടാമത്തെ ബോർഡ് മീറ്റിംഗും വിവാദമായി പ്രതിപക്ഷ നിരയിലെ കെ.കെ.സി.നൗഷാദിനും പാലക്കൽ നെ ജീബിനുംരേഖാമൂലം കത്തോ വിവരമോ ലഭിച്ചില്ലെന്ന് പരാതി ഉയർന്നു.വിവരത്തിൻ്റെ ഞെട്ടൽ മനസ്സിലാക്കിയ ഉദ്യോഗസ്ഥർ ഇരു മെമ്പർ മാരെയും അനുനയിക്കാൻ ശ്രമം നടത്തിയെങ്കിലും കെ-കെ.സി.നൗഷാദ് യോഗത്തിൽ പങ്കെടുത്തില്ല രാവിലെ തന്നെ ഗ്രാമ പഞ്ചായത്തിൽ എത്തി പരാതി രേഖാമൂലം നൽകി രശീതി വാങ്ങുകയും ചെയ്തു.പാലക്കൽ നെ ജീബ് ഇനി ഇത്തരം തെറ്റ് ആവർത്തിക്കില്ലെന്ന് ഉദ്യോഗസ്ഥർബന്ധപെട്ട് കേണപേക്ഷിതിനെ തുടർന്ന് പങ്കെടുക്കാമെന്ന് അറിയീക്കുകയും ചെയ്തു.വളരെ പ്രധാനപെട്ട അജണ്ട വെച്ച് വിളിച്ചു ചേർത്തതാണ് യോഗം. യോഗത്തിൻ്റെ കത്ത് പ്രത്യാക ബുക്കിൽ മെമ്പർക്ക് നൽകി ഒപ്പിടുവിക്കണമെന്നതിൽ ഉണ്ടായ മാറ്റംഎന്താണന്ന് ഇനിയും വ്യക്തമാകുന്നില്ല
എല്ലാംഅറിയാമെന്നും സിക്രട്ടറി പഴയ കാലത്ത് യോഗം ചേരുന്നത് പോലെ വിളിച്ചു ചേർത്തതാണന്നും മേലിൽ ഇതാവർത്തിക്കരുതെന്ന് സിക്രട്ടറിക്ക് കർശന നിർദേശം നൽകിയിട്ടുണ്ടെന്നും ആദ്യ യോഗം വിളിച്ചു ചേർത്തതും നിറുത്തി വെച്ച സാഹചര്യത്തിൽ അന്ന് ഇടത് നേതാക്കൾ പറഞ്ഞിരുന്നു.എന്നാൽ ഇന്നത്തെ യോഗം വിളിച്ചതിനെ കുറിച്ച് എൽ.ഡി.എഫ് എന്ത് പറയുന്നുവെന്നാണ് യു.ഡി.എഫ് ചോദിക്കുന്നു .പ്രസിഡണ്ട് ലിജിയെ വിവരങ്ങൾ ധരിച്ചപ്പോൾ അറിഞ്ഞില്ലെന്ന മറുപടിയാണ് ലഭിച്ചത് വിഷയത്തിൻ്റെ ഗൗരവം UDF അംഗങ്ങൾ ശ്രദ്ധയിൽ കൊണ്ടു വന്നിട്ടും വ്യക്തമായ ഉത്തരം നൽകാതേ യോഗം തുടരാൻ ശ്രമിച്ചപ്പോൾ യു.ഡി.എഫ് അംഗങ്ങൾ യോഗം ബഹിഷ്കരിച്ച് ഇറങ്ങി പോക്ക് നടത്തി.ഡി.ഡി.പിക്ക് പരാതിയും നൽകി. പി. കൗലത്ത്, ഷൈജ വളപ്പിൽ, ലീനാ വാസുദേവൻ .യു സി.ബുഷ്റ, ജിഷ ചോലക്കമണ്ണിൽ, ഫാത്തിമ ജസ്ലീൻ , സെമീറ, അംബികദേവി എന്നിവരാണ് യോഗം ബഹിഷ്കരിച്ചത്