തിരുവനന്തപൂരം:സംസ്ഥാനത്ത് വാക്സീന് വിതരണ റിഹേഴ്സല്‍, നാല് ജില്ലകളില്‍ തുടങ്ങി. രാവിലെ ഒന്‍പതു മുതല്‍ പതിനൊന്ന് വരെയാണ് ഡ്രൈ റണ്‍. ആദ്യ ഘട്ടത്തില്‍ വാക്സീന് ലഭിക്കുന്ന ആരോഗ്യപ്രവര്‍ത്തകരുടെ പ്രതിനിധികളായി 25 പേര് വീതം ഓരോ കേന്ദ്രത്തിലും റിഹേഴ്സലില്‍ പങ്കെടുക്കും. മൂന്നുലക്ഷത്തി പതിമൂവായിരം ആരോഗ്യ പ്രവര്‍ത്തരാണ് റജിസ്ററര്‍ ചെയ്തിരിക്കുന്നത്. പേരൂര്‍ക്കട ജില്ലാ മാതൃകാ ആശുപത്രിയിലെ കേന്ദ്രത്തില്‍ മന്ത്രി കെ കെ ശൈലജ ട്രയല്‍ റണ്ണില്‍ പങ്കെടുക്കും. വാക്സിൻ സ്വീകരിച്ച ശേഷം ഇത്തരംകേന്ദ്രത്തിൽ ഉള്ള നീരീക്ഷണ റൂമിൽ ഇരുപത് മിനിറ്റ് ഇരുന്ന ശേഷമേ പുറത്ത് വിടുകയുള്ളൂ