കുന്ദമംഗലം: അള്ളാഹു വിൻ്റെ ഭവനങ്ങളായ പള്ളികളും മദ്രസകളും മോഡി കൂട്ടുന്നത് സുരക്ഷിതത്വത്തിന് വേണ്ടി മാത്രമേ പാടുള്ളുവെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ പറഞ്ഞു. പന്തീർപാടം മഹല്ല്ജുമാമസ്ജിദ് കമ്മറ്റി പണ്ടാരപറമ്പിൽ നിർമ്മിച്ച ഹയാത് സൗധത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു തങ്ങൾ. വിശുദ്ധ ദീൻ ഇവിടെ നിലനിൽക്കണമെങ്കിൽ വിശ്വാസികൾ അള്ളാഹുവിലേക്ക് അടുക്കണമെന്നും ഉസ്താദ് പറഞ്ഞു. , മഹല്ല് പള്ളി മദ്രസതുടങ്ങിയ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്ക് വേണ്ടി നിർമ്മിച്ചതാണ് ആറ്ഫ്ലാറ്റുകളോട് കൂടിയ സൗധം. ചടങ്ങിൽ ചെയർമാൻ ഖാലിദ് കിളിമുണ്ട അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ എം ബാബുമോൻ സ്വാഗതം പറഞ്ഞു. കുട്ടി ഹസ്സൻ ദാരിമി, ശിഹാഭുദ്ധീൻ മദനി, കെ.സി. അബു, എം അഹമ്മദ് കുട്ടി ഹാജി, വി. കോയസ്സൻ ഹാജി, ടി പി കാദർ, ഭാസ്കരൻ മാസ്റ്റർ, ഖാദർ മുസ്ലിയാർ, പി മൊയ്തീൻ, ഒ ഹുസൈൻ, മുഹമ്മദ് മുസ്ലിയാർ, വി. മുഹമ്മദ്, അഷ്റഫ് തോട്ടുമ്പുറം,എം കുഞ്ഞാപ്പു,സുബൈർ കിളിമുണ്ട, മോയിൻ മുസ്ലിയാർ, സലീം മൈപ്പിലാൽ,കോയ ദാരിമി, പി.പി.സാലിം എന്നിവർ സംബന്ധിച്ചു. മഹല്ലിലെ മുതിർന്ന കാരണവർമാരെ ആദരിക്കുകയും ചെയ്തു