പതിമംഗലത്തെ പഴയ കാല വ്യാപാരിയും കാരണവരും പതിമംഗലം തൻവീറുൽ ഇസ്ലാം സംഘത്തിൻ്റെ പ്രസിഡണ്ടുമായ ചാലിയിൽ ആലിക്കുട്ടി ഹാജിയുടെയും മുസ്ലീംലീഗ് പ്രവർത്തകനായിരുന്ന വി പി അബ്ദുൽ അസീസിൻ്റെയും നിര്യാണത്തിൽ പതിമംഗലം ശാഖ മുസ്ലീം ലീഗ് കമ്മിറ്റി അനുശോചിച്ചു.യോഗത്തിൽ പ്രസിഡണ്ട് എം പി ഇസ്മായിൽ അദ്ധ്യക്ഷത വഹിച്ചു. , യു മാമു ഹാജി,ടി മാമു ഹാജി, ,കെ ടി ഖാലിദ്, ടി.അമ്മത്, ടി സുനീർ, ടി നാസർ, റഷീദ് എ സി, എന്നിവർ സംസാരിച്ചു.ജനറൽ സെക്രട്ടറി വി പി സലീം സ്വാഗതവും ട്രഷറർ അഷ്റഫ് കൂടത്താൾ നന്ദിയും പറഞ്ഞു.