കുന്ദമംഗലം: പഞ്ചായത്തിൽ പൊയ്യയിൽ തീക്കുനിയിൽ സത്യന്റെ വീടും കുഴിപുറത്ത് അനീഷിന്റെ വീടും ബിജെപി ജില്ലാ പ്രസിഡന്റ് വി കെ ഷജീവനും മറ്റുഭാരഹികളും സന്ദർശിച്ചു. ബിജെപിയുടെ വളർച്ചയിൽ വിളരിപ്പിടിച്ച സിപിഎം അക്രമം അഴിച്ചുവിടുകയാണെന്നും അധികാരത്തിന്റെ മറവിൽ എന്തും ചെയ്യാമെന്ന സ്ഥിതി നടപ്പില്ലെന്നും സജീവൻ പറഞ്ഞു. പാർട്ടിയുടെ ജില്ലാ മണ്ഡലം ഭാരവാഹികളായ രാജീവ് കുമാർ എം, നിത്യനന്ദൻ കെ, കെ സി രാജൻ, പവിത്രൻ പി, മുരളീധരൻ വി, ഷാജി കുമാർ കെ, കൂടാതെ അക്രമം ഉണ്ടായ സമയം തന്നെ സംഭവ സ്ഥലം സന്ദർശിക്കുകയും നേരിട്ട് പോലീസ് സ്റ്റേഷനിൽ എത്തി പരാതി കൊടുപ്പിക്കുകയും പ്രതികളെ നിയമത്തിനുമുന്നിൽ കൊണ്ട് വരണമെന്ന് പാർട്ടിയുടെ ജില്ലാ സെക്രട്ടറി തളത്തിൽ ചക്രായുധൻ ആവശ്യപ്പെടുകയും ചെയ്തു