കോണോട്ട് : സീതാറാം യെച്ചൂരിയോ പിണറായി വിജയനോയല്ല സരിത എസ് നായരാണ് ഇടതു മുന്നണിയുടെയും സി പി എമ്മിന്റെയും സ്റ്റാർ കേമ്പയിനറെന്ന് ദളിത് ലീഗ് സംസ്ഥാന പ്രസിഡന്റ് യു സി രാമൻ പരിഹസിച്ചു. കോണോട്ട് ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയുടെ തിരഞ്ഞെടുപ്പു കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേരള ജനത നെഞ്ചേറ്റിയ ഉന്നതരായ നേതാക്കളെയടക്കം അപഹസിക്കുന്ന തരത്തിലുള്ള പ്രതികരണങളുമായി തിരഞ്ഞെടുപ്പ് കാലത്ത് രംഗത്ത് വരിക എന്നത് ഈ വിവാദ സ്ത്രീ പതിവാക്കിയിരിക്കുകയാണെന്നും ഇതിന്റെ പിന്നിലാരാണെന്നും മറ്റുമൊക്കെ അരി ഭക്ഷണം കഴിക്കുന്നവരെല്ലാം മനസിലാക്കിയതാണെന്നും യു സി രാമൻ കൂട്ടിച്ചേർത്തു.
ഇത്തരം ജൽപനങ്ങളെല്ലാം അന്വേഷണ ഏജൻസികളും കേരളീയ പൊതു സമൂഹവും നേരത്തെ തന്നെ തള്ളിക്കളഞ്ഞതാണെന്നും തങ്ങൾക്ക് പിടിച്ച് നിൽക്കാൻ മറ്റ് മാർഗങ്ങളില്ലാത്തതിനാലും മുൻനിർത്താൻ കൊള്ളാവുന്ന നേതൃത്വത്തിന്റെ അഭാവം കൊണ്ടുമാണ് ഇവരീയിടെയായി നിരന്തരമായി സരിതയെ ആശ്രയിക്കുന്നതെന്നും ഇക്കാര്യത്തിൽ യെച്ചൂരിയുടെ അഭിപ്രായം അറിയാൻ താൽപര്യമുണ്ടെന്നും യു സി രാമൻ പറഞ്ഞു.
കുഞ്ഞുമൊയ്തീൻ കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജെറിൽ ബോസ്,
അബ്ദുൾ ഗഫൂർ,
നിഷ കൊടമ്പാട്ടിൽ,
തൂമ്പറ്റ ഭാസ്കരൻ ,മായിൻ മാസ്റ്റർ, സന്തോഷ് പി, ശ്രീനിവാസൻ നായർ
കുരുവട്ടൂർശ്രീജിത്, തുടങ്ങിയവർ സംസാരിച്ചു