കുന്ദമംഗലം: ഗ്രാമ പഞ്ചായത്ത് വാർഡ് 23ൽ 2019-20 വർഷത്തെ ദേശിയ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കോൺഗ്രീറ്റ് ചെയ്ത് പൂർത്തീകരിച്ച കോരൻകേണ്ടി -താഴെ കണ്ണൻചേരി റോഡ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലീന വാസുദേവൻ ഉൽഘാടനം ചെയ്തു. വാർഡ് മെമ്പർ എം ബാബുമോൻ അധ്യക്ഷത വഹിച്ചു. ഒ ഹുസൈൻ, അഡ്വ ഷൈജു, ടി.കെ സിജിത്ത്, ടി.കെ.ധന്യഷ്, സി.വി. ഗോപാലകൃഷ്ണൻ, ടി.കെ.സുനിൽ കുമാർ എന്നിവർ പങ്കെടുത്തു.