കുന്ദമംഗലം: ഇന്ത്യൻ സ്വാതന്ത്ര സമരത്തിന്റെ ഗതിവിഗതി മാറ്റിമറിച്ച ധീരദേശാഭിമാനി നേതാജി സുഭാഷ് ചന്ദ്ര ബോസ് 1943 ഒക്ടോബർ 21 സിംഗപ്പൂർ ആസ്ഥാനമായി രൂപീകരിച്ച ആസാദ് ഹിന്ദ് സർക്കാറിന്റെ 78 ആമത് സ്ഥാപക ദിനം ആചരിച്ചു. രാഷ്ട്ര പുനർ നിർമാണത്തിനായുള്ള നമ്മുടെ പുനർ സമർപ്പണം പ്രതിജ്ഞ പുതുക്കുക യാണ് ലക്ഷ്യം. ഈ ചരിത്ര ദിനത്തിൽ പ്രതിജ്ഞ ചെയ്യുകയാണെന്ന് ഫോർവേഡ് ബ്ലോക്ക് കോഴിക്കോട് ജില്ലാ സെക്രട്ടറി കായയക്കൽ അഷ്റഫ് പ്രതാജ്ഞാവാചകത്തിൽ ഓർമ്മിപ്പിച്ചു. ഫോർവേഡ് ബ്ലോക്ക് ചാത്തമംഗലം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ചടങ്ങ് സംഘപ്പിച്ചത്. സംസ്ഥാന കമ്മിറ്റി അംഗം ദേവദാസ് കുട്ടമ്പൂർ അധ്യക്ഷതവഹിച്ചു യൂസഫലി കോട്ടോളി മൊയ്തീൻ പൂവാട്ടുപറമ്പ് സലീം കോഴിക്കോട് കെ പി ബാലഗോപാലൻ എ സംസാരിച്ചു.