കുന്ദമംഗലം:: രണ്ടു ദിവസമായി ഐ ഐ എം നു മുന്നിൽ വീട്ടമ്മമാർ നടത്തിയ സമരം താത്കാലികമായി അവസാനിപ്പിച്ചു.. ജില്ലാ കളക്ടർ ഇടപെടൽ നടത്തുകയും പഞ്ചായത്ത് പ്രസിഡന്റ്,ലീന വാസുദേവൻ, എസ് ഐ, വില്ലേജ് ഓഫീസർ, എന്നിവർ സമര സമരം ചെയ്യുന്നവരുമായി ചർച്ച ചെയ്യുകയും ഇന്നും നാളെയും വെള്ളം ലഭിക്കുവാൻ ഏർപ്പാട് ചെയ്യാം എന്ന ഉറപ്പും തിങ്കളാഴ്ച സമര സമിതിയുടെ ആളുകളെയും ഐ ഐ എം അധികാരികളെയും പങ്കെടുപ്പിച്ചു മീറ്റിംഗ് നടത്തി ബാക്കി കാര്യങ്ങൾ തീരുമാനിക്കാം എന്നുമാണ് ധാരണ. ചർച്ചയിൽ വില്ലേജ് ഓഫീസർ ശ്രീജിത്ത്, സബ് ഇൻസ്പെക്ടർ ശ്രീജിത്ത്, മനുഷ്യവകാശ പ്രവർത്തകൻ നൗഷാദ് തെക്കയിൽ, പ്രമീള, സുഭദ്രൻ ഒ, ജംഷീന എന്നിവർ പങ്കെടുത്തു..