കുന്ദമംഗലം :സ്വർണ്ണ കള്ളക്കടത്ത് കേസിൽ കുന്ദമംഗലംMLA പി.ടി.എ.റഹീമിൻ്റെ പങ്കും അന്വേഷണത്തിൽ ഉൾപെടുത്തണമെന്ന് കുന്ദമംഗലം പഞ്ചായത്ത് യൂത്ത് ലീഗ് ആവശ്യപെട്ടു.പ്രസിഡണ്ട് സിദ്ധീഖ് തെക്കയിൽ അധ്യക്ഷത വഹിച്ചു. റഹീമിൻ്റെമനസാക്ഷി സൂക്ഷിപ്പുകാരനും, കൊടുവള്ളി മുൻസിപ്പാലിറ്റി LDF കൗൺസിലറുമായ കാരാട്ട് ഫൈസലിനെ കസ്റ്റoസ് കസ്റ്റഡിയിൽ എടുത്തതിൽ നിന്നും മനസ്സിലാവുന്നത് സ്വർണ്ണകടത്ത് കേസിൽ കുന്നമംഗലം MLA ക്കും പങ്കുണ്ടന്നാണ്… നിലവിൽ പല സംരംഭങ്ങളും ഇവർ രണ്ടുപേരും ട്രസ്റ്റ് രൂപികരിച്ചു കൊണ്ട് പൊതു സമൂഹത്തെയും, സർക്കാരിനെയും പറ്റിച്ചുകൊണ്ട് പല തരത്തിലുള്ള തട്ടിപ്പും നടത്തുകയാണ്… സമഗ്രമായ അന്വേഷണം നടത്തി സത്യം പുറത്ത് കൊണ്ട് വരണമെന്നും യൂത്ത് ലീഗ്ഭാരവാഹികളുടെ യോഗം ആവിശ്യപെട്ടു
ജനറൽ സിക്രട്ടറി.കെ കെ ഷമീൽ, ട്രഷറർഎം വി ബൈജു
അൽത്താഫ്, റിഷാദ് കുന്ദമംഗലം, റസാഖ്, സറഫുദീൻ, മിറാസ്, താജുദീൻ എ കെ, സനൂഫ് സംസാരിച്ചു..