കുന്ദമംഗലം: പ്രദേശത്തെ കോവിഡ് വർദ്ധന മൂലം ഇന്ന് മുതൽ ഗ്രാമപഞ്ചായത് സിക്രട്ടറി വ്യാപാര സ്ഥാപനങ്ങൾക്ക് ഏർപെടുത്തിയ സമയമാറ്റം നാട്ടുകാരുടെയും വ്യാപാരികളുടെയും കടുത്ത പ്രതിഷേധത്തിനിടയാക്കി. സമയം രാവിലെ 6 മുതൽ രാത്രി 9 വരെ എന്നുള്ളതാണ് സിക്രട്ടറി രാവിലെ 10 മുതൽ വൈകു6 വരെയാക്കിയത്. സമയമാറ്റം മൂലം കോവിഡ് പോസിറ്റീവ് കുറയുമോ എന്ന് മിക്ക നാട്ടുകാരും വ്യാപാരികളും ചോദിക്കുന്നു .ഈ വിവാദ തീരുമാനം പത്ര റിലീസായി നൽകി ജനങ്ങളെ അറിയിക്കുകയോ ഗ്രാമപഞ്ചായത്തിലുടനീളം അനൗൺസ്മെൻ്റ് നടത്തുകയോ ചെയ്തിട്ടില്ല എന്നതും ദുരൂഹമാണ് തീരുമാനം ഉണ്ടോ എന്ന് പോലീസിനെ വിളിച്ച് അന്വേഷിച്ചപ്പോൾ അറിഞ്ഞിട്ടില്ല എന്ന മറുപടിയാണ് ലഭിച്ചത്