കോഴിക്കോട്: മന്ത്രി കെ ടി ജലീലിന്റെ അനിവാര്യമായ പതനം കാലത്തിന്റെ കാവ്യനീതിയാണെന്ന് ദളിത് ലീഗ് സംസ്ഥാന പ്രസിഡന്റ് യു സി രാമൻ പറഞ്ഞു. കേരളത്തിലെ ജാതി മത രാഷ്ട്രീയ ഭേദമന്യേ സർവരാലും അംഗീകരിക്കപ്പെടുന്ന മഹാന്മാരായ നേതാക്കൾക്കെതിരെ വ്യാജ ആരോപണങ്ങളുയർത്തി അതിൻമേൽ തന്റെ ഭാഗ്യാന്വേഷണം നടത്തിയ കെ ടി ജലീലിന് ജനങ്ങളുടെ പിന്തുണയും നിയമത്തിന്റെ സംരക്ഷണവും ഇല്ലാതായിരിക്കുകയാണെന്നും ഗൗരവമായ രാജ്യദ്രോഹകേസിൽ ഉൾപ്പെട്ടിരിക്കുന്ന അദ്ദേഹം ഒരു നിമിഷം പോലും വൈകിക്കാതെ രാജി വെക്കുക മാത്രമാണ് പോംവഴിയെന്നും യു സി രാമൻ പറഞ്ഞു.
കർഷകരുടെ നട്ടെല്ലൊടിക്കുന്ന കാർഷിക പരിഷ്ക്കരണ നിയമം റദ്ദ് ചെയ്യുക, കെ ടി ജലീൽ രാജി വെക്കുക, കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ ദളിത് വിരുദ്ധ നിലപാടുകൾ അവസാനിപ്പിക്കുക, ആംബുലൻസിൽ വെച്ച് പീഡിപ്പിക്കപ്പെട്ട കോവിഡ് രോഗിയായിരുന്ന യുവതിക്ക് സർക്കാർ ജോലി നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച്
ദളിത് ലീഗ് കുന്ദമംഗലത്ത് നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുൻ എംഎൽഎ യു സി രാമൻ.
ഷാജി പുൽകുന്നുമ്മൽ അധ്യക്ഷത വഹിച്ചു’
അരിയിൽ അലവി മുഖ്യ പ്രഭാഷണം നടത്തി
രവി തെറ്റത്ത്
ടി.പി.സുരേഷ്
ശ്രീബ പുൽക്കുന്നുമ്മൽ,
ആമ്പ്ര വേലായുധൻ ,
സഞ്ചയ് ഷാജി,
ഭുവൻ ദാസ് കുറ്റിക്കാട്ടിൽ ,
ഷാജി പിലാഗ്ഗേരി ,
തുടങ്ങിയവർ സംബന്ധിച്ചു’