യു.എ.ഇ കോണ്‍സുലേറ്റുമായി ചേര്‍ന്നു വിതരണം ചെയ്ത ഭക്ഷ്യകിറ്റിന്റെ വിശദാംശങ്ങള്‍ അറിയിക്കാന്‍ മന്ത്രി കെ.ടി.ജലീലിനു ലോകായുക്ത നോട്ടിസ്. കോണ്‍സുലേറ്റുമായി നടത്തിയ ആശയവിനിമയത്തിന്റെ വിശദാംശങ്ങള്‍ അറിയിക്കണം. ഈ മാസം 24 നു മുമ്പ് സത്യവാങ്മൂലമായി ഇക്കാര്യം അറിയിക്കാനാണ് ലോകായുക്ത നിര്‍ദേശം. ഭക്ഷ്യക്കിറ്റ് വിതരണംവിദേശ വിനിമയ ചട്ടങ്ങളുടെ ലംഘനമാണെന്നും , സ്വജനപക്ഷപാതവും നടന്നിട്ടുണ്ടെന്നാണ് പരാതി. മലപ്പുറത്തു നിന്നുള്ള എ.എം.രോഹിത്താണ് പരാതിക്കാരന്. ഈ മാസം 27 നു വീണ്ടും കേസ് പരിഗണിക്കും