കുന്ദമംഗലം : ശില്പിയും ചാരിറ്റി പ്രവർത്തകനുമായ കൈതാക്കുഴിയിൽ റിയാസ് (44) നെ കുന്ദമംഗലത്തെ വീട്ടിൽ വെച്ച് കഴിഞ്ഞ ദിവസം വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി പോലീസ് പിടിയിലായി. പോലീസിന്റെ ഊർജിതമായ അന്വേഷണത്തെ തുടർന്ന് പ്രതി അർജുൻ വലിയേടത്ത് പിടിയിലായത്.ഇയാൾക്കെതിരെ വധശ്രമം, വീട്ടിൽ കയറി അക്രമണം, കുത്തി പരിക്കേൽപ്പിക്കൽ എന്നിവ ഉൾപ്പെടുന്ന വകുപ്പുകൾ ചേർത്ത് പോലീസ് കേസെടുത്തിട്ടുണ്ട്. റിയാസിനോടുള്ള മുൻ വൈരാഗ്യമാണ് അക്രമത്തിനു കാരണമെന്നാണ് പോലീസിന്റെ ആദ്യ നിഗമനം. കൂടുതൽചോദ്യം ചെയ്യലിന് ശേഷമേ യഥാർത്ഥ വിവരങ്ങൾ പുറത്ത് വരികയുള്ളൂസി ഐ ജയൻ ഡൊമനിക്കിന്റെ നിർദ്ദേശ പ്രകാരം സബ് ഇൻസ്പെക്ടർ ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. എസ് ഐമാരായ വിൻസന്റ് , അബ്ദു റഹ്മാൻ, സീനിയർ സി പി ഒ രാജേഷ്,ഡ്രൈവർ സുഭീഷ് എന്നിവർ സംഘത്തിലുണ്ടായിരുന്നു