കുന്ദമംഗലം: ചാരിറ്റി പ്രവർത്തകനായ റിയാസ് കുന്ദമംഗലത്തെ ഇന്നലെ രാത്രി വധിക്കാൻ ശമിച്ചവരെ ഉടൻ പിടികൂടണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലീനാ വാസുദേവൻ ആവശ്യപെട്ടു ആശുപത്രിയിൽ നിന്നും വീട്ടിൽ എത്തിയ റിയാസിനെ പ്രസിഡണ്ടും ജനപ്രതിനിധികളായ എ.കെ.ഷൗക്കത്തലി, വിനോദ് പടനിലം, എം.വി ബൈജു തുടങ്ങിയവർ സന്ദർശിച്ചു വിവരം അറിഞ്ഞ് നിരവധി പേരാണ് റിയാസിൻ്റെ വീട്ടിൽ എത്തി ചേരുന്നത് ഇൻസ്പെക്ടർ ജയൻ ഡെമിനിക് എസ്.ഐ ശ്രീജിത്തിന് അന്വേഷണ ചുമതല നൽകിയിട്ടുണ്ട് എത്രയും പെട്ടെന്ന് പ്രതികൾ വലയിലാകുമെന്നാണ് സൂചന റിയാസിൻ്റെ സഹപ്രവർത്തകർ നൗഷാദ് തെക്കയിലിൻ്റെ നേതൃത്വത്തിൽ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്