കുന്ദമംഗലം: യൂത്ത് ലീഗ് ദിനമായ ജൂലൈ 30 ന് ഭാഷാ സമര അനുസ്മരണത്തിന്റെ ഭാഗമായി ശാഖതലത്തില്‍ മുസ്ലിം യൂത്തലീഗ് പ്രവര്‍ത്തകര്‍ അണുനശീകരണ യജ്ഞം നടത്തി. കോവിഡ് 19 സമൂഹ വ്യാപനത്തിന്റെ ഘട്ടത്തിലേക്ക് പ്രവേശിച്ച ഏറെ ഗുരുതരമായ സാഹചര്യം പരിണിച്ചാണ് ഇത്തരം ഒരു യജ്ഞത്തിന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തത്. സ്വന്തം വീടും, അയല്‍പക്കവും, വ്യാപാര സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, വാഹനങ്ങള്‍ തുടങ്ങിയവ അണുനശീകരണത്തിന് വിധേയമാക്കി. ഓരോ പ്രദേശത്തെയും കോവിഡ് നിയന്ത്രണങ്ങള്‍ക്ക് വിധേയമായായി ആരോഗ്യവകുപ്പ് ജീവനക്കാരുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായാണ് അണുനശീകരണ യജ്ഞം സംഘടിപ്പിച്ചത്.
കുന്ദമംഗലം ആനപ്പാറ ഹെല്‍ത്ത് സെന്ററില്‍ നടന്ന അണുനശീകരണ യജ്ഞം മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് ഒ എം നൗഷാദ് അധ്യക്ഷത വഹിച്ചു. മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ ദുരന്തമാണ് കോവിഡ് 19 എന്നതിനാല്‍ നാടൊന്നാകെ സമ്പൂര്‍ണ്ണമായും അണുമുക്തമാക്കുകയെന്നത് അടിയന്തിര പ്രാധാന്യം അര്‍ഹിക്കുന്ന പ്രവര്‍ത്തിയാണെന്നും ്അതിനാലാണ് ഇത്തരം ഒരു പ്രവര്‍ത്തിക്ക് യൂത്ത്‌ലീഗ് മുന്നിട്ടിറങ്ങിയതെന്നും ഫിറോസ് പറഞ്ഞു. പ്രവര്‍ത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നൂറ് കണക്കിന് രോഗികള്‍ ആശ്രയിക്കുന്ന സര്‍ക്കാര്‍ ഹെല്‍ത്ത് സെന്റര്‍ ആണ് ആനപ്പാറ ഹെല്‍ത്ത് സെന്റര്‍. ഒ ഹുസ്സൈന്‍, അരിയില്‍ അലവി, എ കെ ഷൗക്കത്തലി, എം ബാബുമോന്‍, യു എ ഗഫൂര്‍, അഡ്വ ജുനൈദ്, സിദ്ധീഖ് ഈസ്റ്റ് മലയമ്മ, ഷമീല്‍ കെ കെ, മുനീര്‍ ഊര്‍ക്കടവ്, നൗഷാദ് പൈങ്ങോട്ട് പുറം, ഷറഫു പെരിങ്ങൊളം, യു പി നിസാര്‍ നേതൃത്വം നൽകി. ജനറൽ സെക്രട്ടറി കെ ജാഫർ സാദിഖ് സ്വാഗതവും, വൈസ് പ്രസിഡന്റ് കെ പി സൈഫുദ്ധീൻ നന്ദിയും പറഞ്ഞു

ഫോട്ടോ:ജൂലൈ 30
യൂത്ത് ലീഗ് ദിനത്തിൽ
കുന്ദമംഗലത്ത് ആനപ്പാറ ആശുപത്രിഅണുനശീകരണ യജ്ഞം ഉദ്ഘാടനം സംസ്ഥാന ജന: സിക്രട്ടറി പി.കെ.ഫിറോസ് നിർവ്വഹിക്കുന്നു