കുന്ദമംഗലം:പതിമംഗലത്ത് കോവിഡ് സ്ഥിരീകരിച്ചവർ കൊടുവള്ളി എം.പി.സി.ൽ ചികിൽസ തേടിയതായ വിവരം ലഭിച്ചതിനാൽ ആരോഗ്യ വകുപ്പ് ഹോസ്പിറ്റലിൽ പരിശോധന നടത്തി ഡോ: മഹേഷിനോട് ക്വാറൻ്റയിനിൽ പോകാൻ നിർദേദശം നൽകി. ഇക്കയിഞ്ഞ 13, 15, 16 തിയ്യതികളിൽ ഒ.പി യിൽ എത്തിയാണ് ചികിൽസ തേടിയത് ഈ സമയം ഹോസ്പിറ്റലിൽ ഉണ്ടായിരുന്ന സ്റ്റാഫുകളെ കോറൻ്റയിനിലാക്കാൻ പറഞ്ഞിട്ടുമുണ്ട് മേലേ പതിമംഗലത്ത് ഹിന്ദിക്കാരൻ നടത്തുന്ന ബാർബർ ഷോപ്പിലും പോയതിനാൽ ബാർബറെ കോറസ്റ്റയിനിലാക്കി 18 ന് ഈ സ്ഥാപനത്തിൽ ചെന്നവർ ഉണ്ടെങ്കിൽ അവരും പ്രദേശത്തെ ഷട്ടിൽ കോർട്ടിലെത്തിയവരും ക്വാറൻ്റയിൻപോകണം കരിക്കാം കുളത്ത് കോവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ മകൾ കാരന്തൂർ വാടകക്ക് താമസിച്ചു വരികയാണ് ഉമ്മയെ സഹായിക്കാനായി പോയ ഇവരോട് ക്വാറൻറയിനായി വീട്ടിൽ കഴിയുവാനും രണ്ട് മാസം പ്രായമായ കുഞ്ഞിനെയും മാതാവിനെയും സി.ഡബ്ളിയു ആർ.ഡി.എമ്മിലെ സ്ക്കൂൾ ഓഫ് മാത്തമാറ്റിക് സിലേക്ക് മാറ്റി സമ്പർക്കത്തിലൂടെ ഈ കുടുംബത്തിന് കോവിഡ് സ്ഥീരീകരിച്ചാൽ കണ്ടയ്മെൻ്റ് സോണാകും