കുന്നമംഗലം : ബാലികാ പീഡകൻ
ബി.ജെ.പി. നേതാവ്
പത്മരാജനെ രക്ഷിക്കാൻ
കുറ്റപത്രത്തിൽ പോക്സോ ഒഴിവാക്കിയ
സർക്കാർ നടപടിക്കെതിരെ വീടുകളിൽ വിമൻ ജസ്റ്റിസ് മൂവ്മെന്റിന്റെ നേതൃത്വത്തിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു.
കുന്നമംഗലം പഞ്ചായത്തിലെ വിവിധയിടങ്ങളിൽ വീടുകളിൽ നടന്ന നിൽപ്പ് സമരത്തിന് വിമൻ ജസ്റ്റിസ് മൂവ്മെന്റ് ജില്ലാ സമിതി അംഗം തൗഹീദ അൻവർ, വെൽഫെയർ പാർട്ടി മണ്ഡലം ജനറൽ സെക്രട്ടറി സി.പി. സുമയ്യ, സാറാ സുബൈർ, ഹൈറുന്നിസ, റുബീന ബഷീർ, സക്കീന എൻ, സുഹറ എൻ തുടങ്ങിയവർ നേതൃത്വം നൽകി.