കുന്ദമംഗലം:ദിവസവും വർധിച്ചു കൊണ്ടിരിക്കുന്ന ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് സംസ്ഥാന വ്യാപകമായി കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിൽ നടത്തുന്ന പ്രതിഷേധ ധർണ്ണയുടെ ഭാഗമായി യൂണിറ്റ് യൂത്ത് വിംഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ കുന്ദമംഗലം പോസ്റ്റ് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി, കെ.വി, വി.ഇ, എസ് ജില്ലാ സിക്രട്ടറി പി.കെ ബാപ്പു ഹാജി ഉദ്ഘാടനം ചെയ്തു. യൂത്ത് വിംഗ് മണ്ഡലം സിക്രട്ടറി ടി, ജിനിലേഷ് അധ്വ’ ക്ഷത വഹിച്ചു, യൂണിറ്റ് പ്രസിഡണ്ട് അഷ്റഫ്, കെ.പി ദാവൂദലി, ഷമീർ, എം.ടി അഷ്റഫ്, ഒ.പി നസീർ, സുനീർ, നേതൃത്വം നൽകി, കെ.വി, വി.ഇ എസ് യൂണിറ്റ് ഭാരവാഹികളായ കെ.കെ ജൗഹർ, ടി മുഹമ്മദ് മുസ്തഫ, എം വിശ്വനാഥൻ നായർ, എൻ വിനോദ് കുമാർ, കെ.പി സജി, കെ.പി അബ്ദുൽ നാസർ പങ്കെടുത്തു