കുന്ദമംഗലം:പന്തീർപാടം അങ്ങാടിയിൽ നാഷണൽ ഹൈവേയിൽ യാത്രക്കാർക്കും മറ്റും വളരെയധികം ബുദ്ധിമുട്ടായിരുന്ന വെള്ളക്കെട്ട് നാഷണൽ ഹൈവേ അധികൃതർ ഇടപെട്ട് നീക്കി. റോഡിന്റെ ഇരുവശങ്ങളിലെയും ഡ്രൈനേജ് ക്ലീനാക്കുകയും വെള്ളം ഒഴുകാൻ വളരെ ബുദ്ധിമുട്ടായിരുന്ന ബസ് സ്റ്റോപ്പിന്റെ അടിഭാഗം തുരന്നു ക്ലീനാക്കുകയും ചെയ്തു. കുന്നമംഗലം ഗ്രാമപഞ്ചായത് അംഗങ്ങളായ എം ബാബുമോൻ, ഗ്രാമ പഞ്ചായത്തംഗം ടി.കെ സൗദ, എൻ.എച്ച്.എ.ഇ ഷമേജ് എന്നിവർ നേത്രത്വം നൽകി. ഫോട്ടോ: പന്തീർപാടത്ത് മഴക്കാലത്ത് രൂപപെടുന്ന വെള്ളക്കട്ട് നീക്കാൻ എൻ.എച്ച് അധികൃതർ പ്രവൃത്തി ആരംഭിച്ചപ്പോൾ