കുന്ദമംഗലം: ദേശീയപാത താഴെപടനിലം നിയന്ത്രണം വിട്ട കാർ മറിഞ്ഞ് കാറിലുള്ള യാത്രക്കാർ അദ്ഭുതകരമായി രക്ഷപെട്ടു ഇന്ന് ഉച്ചക്ക് താമരശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന പോക്സ് വാഗൺ പോളോകാറാണ് അപകടത്തിൽ പെട്ട് റോഡിന് അരികിലുള്ള താഴ്ചയിലേക്ക് മറിഞ്ഞത്. പടനിലംവളവിൽ അപകടത്തിൽ പെട്ട് വാഹനങ്ങൾ മറിയുന്നത് പതിവാണ്എയർ ബാഗുള്ള തുകാരണംകാറിലുണ്ടായിരുന്ന അഞ്ചു പേരും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടത് ഉപ്പഞ്ചേരി വളവും താഴെ പടനിലത്തുള്ള വളവും നിവർത്തിറോഡ് ഉയർത്തി വീതി കൂട്ടിയാൽ മാത്രമേ അപകടത്തിന് കുറവ് വരികയുള്ളുവെന്ന് നാട്ടുകാർ പറഞ്ഞു വളവിൽ മിക്കവാഹനത്തിൻ്റെയും ഓയിൽ ചിന്തുന്നതും അപകടകാരണമാണ് നരിക്കുനിയിൽ എത്തിയ ഫയർഫോഴ്സ് റോഡ് ശുചീകരിച്ചു